കേരളാ ചിത്രകലാ പരിഷത്ത് കലാ കലാലയം “ചിത്രകലാ ക്യാമ്പ് നടത്തി

കോട്ടയം : കേരളാ ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ കമ്മിറ്റി കോതനല്ലൂർ ഇമ്മാനുവൽ ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കായി “കലാ കലാലയം “ചിത്രകലാ ക്യാമ്പ് നടത്തി .കുട്ടികൾക്കിടയിൽ കലാബോധം വളർത്തുന്നതിനും , നല്ല ശീലങ്ങൾ വളർത്തുന്നതിന്റെയും ഭാഗമായി നടത്തിയ ക്യാമ്പ് ഹെഡ് മാസ്റ്റർ വർഗീസ് പി .എം നിർവഹിച്ചു .

Advertisements

ചിത്രകലാ പരിഷത്ത് , പ്രസിഡന്റ് ഫാദർ റോയ് എം തോട്ടം , സെക്രട്ടറി ഉഷാകുമാരി എൻ .എൻ , ജോഷി മലയിൽ എന്നിവർ ആർട്ട് ക്യാമ്പിന്റെ വിശദീകരണം നൽകി . അൻപതിൽപ്പരം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കെ സി പി കമ്മിറ്റി അംഗങ്ങളായ ശുഭ എസ് നാഥ് , കുട്ടൻ തൃശൂർ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി .കോതനല്ലൂർ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ജിനു പി ജോർജ് നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles