ക്രിസ്മസ് പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി സെൽവത്തിന്; ലോട്ടറി എടുത്തത് കോട്ടയം നഗരത്തിലെ ഏജൻസിയിൽ നിന്നും; സമ്മാനം അടിച്ചത് വിൽക്കാനെടുത്ത ടിക്കറ്റിന്; ഒന്നാം സമ്മാനം അടക്കമുള്ള നമ്പരുകൾ ഇവിടെ അറിയാം

കോട്ടയം: ക്രിസ്മസ് – പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം കുടയംപടി സ്വദേശി സെൽവത്തിനാണ് ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കുടയംപടി സ്വദേശിയായ സെൽവത്തെ തേടി എത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറി ഏജൻസി എടുത്ത ടിക്കറ്റിലെ പത്ത് എണ്ണം അടങ്ങിയ ഒരു ബുക്ക് തിരുനക്കര തന്നെയുള്ള ശ്രീകൃഷ്ണ ഏജൻസിയ്ക്ക് വിൽക്കാൻ നൽകുകയായിരുന്നു. ശ്രീകൃഷ്ണ ഏജൻസിയാണ് ഈ ടിക്കറ്റ് സെൽവത്തിന് വിൽക്കാനായി നൽകിയത്. ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. വിൽക്കാതെ ബാക്കിയായ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകൾക്ക് ലഭിച്ചു.
മൂന്നാം സമ്മാനം: പത്ത് ലക്ഷം- XA 787512 XB 771674 XC 159927 XD 261430 XE 632559 XG 232661
നാലാം സമ്മാനം: അഞ്ച് ലക്ഷം- XA 741906 XB 145409 XC 489704 XD 184478 XE 848905 XG 839293

Hot Topics

Related Articles