സിവില്‍ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ നിങ്ങൾ ! 2024 ലെ യു പി എസ് സി  സിവില്‍ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

ന്യൂസ് ഡെസ്ക് : 2024 ലെ യു പി എസ് സി  സിവില്‍ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.ഫെബ്രുവരി 14 മുതല്‍ മാർച്ച്‌ 5 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച്‌ 6 മുതല്‍ 12 വരെ തിരുത്താനുള്ള അവസരമുണ്ട് .ആയിരത്തിലധികം ഒഴിവുകളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ട പരീക്ഷയാണിത്

ബിരുദമാണ് യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിർദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്സി എസ്ടി വിഭാഗം, വികലാംഗർ എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം upsc.gov.in.

Hot Topics

Related Articles