ചുങ്കത്ത് നിന്നും
ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : ചുങ്കത്ത് നാട്ടുകാരെ വിറപ്പിച്ച് വീട്ടുമുറ്റത്ത് മൂർഖൻ. ചുങ്കം വലിയ പറമ്പിൽ എബ്രഹാമിന്റെ വീട്ടുമുറ്റത്താണ് മൂർഖനെ കണ്ടത്. സിപിഎം ലോക്കൽ സെക്രട്ടറി ശ്രീമോൻ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ചുങ്കത്ത് ആയിരുന്നു സംഭവം. വീടിന് പിന്നിൽ മൂർഖൻ പാമ്പിനെ കണ്ട വീട്ടുകാർ വിവരം വനം വകുപ്പിലെ സ്നേക് റസ്ക്യു കോ ഓർഡിനേറ്റർ അഭീഷിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. വനം വകുപ്പിലെ സ്നേക് റസ്ക്യൂവർ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ മുഹമ്മദ് ഷെബിൻ , തിരുവാർപ്പ് സ്വദേശി ഡോ.വിശാൽ സോണി എന്നിവരുടെ നേതൃത്വത്തിലാണ് മൂർഖനെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മുനിസിപ്പാലിറ്റി പതിനൊന്നാം വാർഡ് കൗൺസിലർ എംഎസ് വേണുക്കുട്ടൻ സിപിഎം കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ കെ ശ്രീമോൻ മിമിക്രി കലാകാരൻ ഷാൽ കോട്ടയം, രൂബേഷ് ബേബി പെരുമ്പള്ളി പറമ്പിൽ, ഷിലു കുമാർ കെസ് എന്നിവർ നേതൃത്വം നൽകി.