മിന്നൽ പോലെ കളക്ടർ എത്തി റേഷൻ കടകളിലേക്ക് ; അന്തം വിട്ടു ജോലിക്കാർ ; കോട്ടയത്തെ റേഷൻ കടകളിൽ പരിശോധനയുമായി കളക്ടർ

കോട്ടയം : താലൂക്കിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ മിന്നൽ പരിശോധന.

Advertisements

ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റേഷൻ കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടർ നേരിട്ടു പരിശോധിച്ചു.

റേഷൻ ഗുണഭോക്താക്കളിൽനിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ, താലൂക്ക് സപ്ലൈ ഓഫീസർ ചിന്നമ്മ സാമുവൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജോമി ജോൺ, പി. ഷാജി, ആർ.എസ്. ഷിബു, വകുപ്പ് ജീവനക്കാരായ പി.ആർ. രാജീഷ്, ജില്ലാ പ്രോജക്റ്റ് മാനേജർ എബിൻ സെബാസ്റ്റിയൻ എന്നിവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles