കോട്ടയം: നൂതന ഹൃദയ ശസ്ത്രക്രിയ ടാവി വിജയകരമായി പൂർത്തീകരിച്ച കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘത്തെ സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഡോ. വി.എൽ. ജയപ്രകാശും അടങ്ങിയ സംഘത്തെ മന്ത്രി ഫോണിൽ അഭിനന്ദനം അറിയിച്ചു. രാജ്യാന്തര നിലവാരത്തിലേക്കുയ രുന്ന മെഡിക്കൽ കോളജിന് കുതിപ്പു പകരാൻ ഇതുപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Advertisements