പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹൃദയാഞ്ജലി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി 

മുണ്ടക്കയം : പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ഹൃദയാഞ്ജലി പെരുവന്താനം ടൗണിൽ പുഷ്പാർച്ചന നടത്തി. ശേഷം ദേശീയ വായനശാലയിൽ അനുസ്മരണ യോഗം നടന്നു. യോഗത്തിൽ നമ്മുടെ പ്രിയങ്കരനായ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനവും രേഖപെടുത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിനോജ് ജേക്കബ് ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡി സി സി  അംഗം വി.സി ജോസഫ് വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്‌ നേതാവ് അലക്സ്‌ പൗവത്ത്. ആർ എസ് പി  നേതാവ് വി.വി  തങ്കപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിജിനീ ശംസുദ്ധീൻ , ഡി സി സി  അംഗം സി.ടി മാത്യു ചരളേൽ ബ്ലോക്ക്‌ മെമ്പർ കെ.ആർ വിജയൻ, മണ്ഡലം വൈസ്പ്രസിഡന്റ്  കെ എൻ  രാമദാസ്, കോൺഗ്രസ്‌ ഏലപ്പാറ ബ്ലോക്ക്‌ സെക്രട്ടറി എൻ. എ വഹാബ് മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡോമിന സജി യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബിൻ കുഴിവേലി മെമ്പർ മാരായ ഷീബ ബിനോയ്‌ ഗ്രേസി ജോർജ് കെ. ജി. ഡബ്യു സി സെക്രട്ടറി സണ്ണി കോട്ടപ്പുറം, ഐ എൻ ടി യു സി റീജിയണൽ സെക്രട്ടറി ശരത് ഒറ്റപ്ലാക്കൽ, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി  സാബിഹ് ബഷീർ അബ്ദുൽ സലാം എൻ കെ  ലത്തീഫ് , മൈമൂന റഹീം ഷൈമ ജരീർ ഷേർലി ജോർജ് ജിൻസ് , റഷീദ് ടോമി കളരിക്കൽ എൻ എ ജലീൽ , ആർ എസ് പി  നേതാവ് സൈദ് മുഹമ്മദ്‌ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പെരുവന്താനം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉമ്മൻചാണ്ടി അനുസ്മരണം നടന്നു.  

Advertisements

Hot Topics

Related Articles