കോട്ടയം: ബിജെപി പിന്തുണയോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കനോട് രാജിവയ്ക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നൽകി. ബിജെപി പിന്തുണയോട കിടങ്ങൂരില്‍ യുഡിഎഫ് ഭരണം പിടിച്ചത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചര്‍ച്ചായാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ യുഡിഎഫ് നേതൃത്വം അടിയന്തിരമായി ഇടപെട്ടത്.
എല്‍ഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ബോബി മാത്യുവും സിപിഐഎമ്മിലെ ഹേമ രാജുവും രാജിവച്ചിരുന്നു. ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം സിപിഐഎമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ധാരണ പ്രകാരം ഇരുവരും രാജി വച്ചതിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കന്‍ ബിജെപി പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപി പിന്തുണച്ചതോടെയാണ് കിടങ്ങൂരില്‍ ജോസഫ് വിഭാഗത്തിന്റെ തോമസ് മാളിയേക്കൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, കേരള കോൺഗ്രസിന്റെ പുതിയ കൂട്ട് കെട്ടിനെ കുറിച്ച് മന്ത്രി വി. എൻ വാസവൻ പ്രതികരിച്ചിരുന്നു. കിടങ്ങൂരിലെ വോട്ട് കച്ചവടം പുതുപ്പള്ളിയിലെ സാമ്പിള്‍ വെടിക്കെട്ടാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്.