കോൺഗ്രസ് പുനസംഘടന: ജില്ലയിൽ പിടിമുറുക്കി ഉമ്മൻചാണ്ടിയെ പിൻതുണയ്ക്കുന്ന എ ഗ്രൂപ്പ്; എ ഗ്രൂപ്പിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പൂർണമായും പുറത്ത്; കോട്ടയത്ത് എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്ത് പുതിയ മൂന്നു നേതാക്കൾ

കോട്ടയം: കോൺഗ്രസ് പുനസംഘടനയിൽ ഉമ്മൻചാണ്ടിയെ പിൻതുണയ്ക്കുന്നവരുടെ എ ഗ്രൂപ്പ് പൂർണമായും പിടിമുറുക്കി.  കഴിഞ്ഞ ദിവസം ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നപ്പോൾ ഭൂരിഭാഗം ബ്ലോക്കുകളിലും ഉമ്മൻചാണ്ടിയെ പിൻതുണയ്ക്കുന്ന നേതാക്കളാണ് പ്രസിഡന്റുമാരായി വന്നത്. കെ.സി ജോസഫും, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും ജില്ലയിലെ എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തതായി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാണ്. എ ഗ്രൂപ്പിനെ ശക്തിപ്പെടുത്തി കൂടുതൽ സജീവമാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

ജില്ലയിൽ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജില്ലയിൽ പ്രഖ്യാപിച്ച എട്ടു ബ്ലോക്ക് പ്രസിഡന്റുമാർ തങ്ങൾക്കൊപ്പം ഉള്ളവരാണ് എന്നാണ് എ ഗ്രൂപ്പിലെ ഈ വിഭാഗം അവകാശപ്പെടുന്നത്.  പരസ്യമായി പറയുന്നില്ലെങ്കിൽ പോലും കോൺഗ്രസിലെ ഈ വിഭാഗം തങ്ങളുടെ വിജയത്തിൽ രഹസ്യമായി സന്തോഷിക്കുന്നുമുണ്ട്. തലയോലപ്പറമ്പിൽ എം.കെ ഷിബു, ഏറ്റുമാനൂരിൽ ജോറോയി പൊന്നാറ്റിൽ, കോട്ടയത്ത് സിബി ജോൺ, മണിമലയിൽ മനോജ് തോമസ്, മുണ്ടക്കയത്ത് ബിനു മറ്റക്കര,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളിയിൽ കെ.ബി ഗിരീശൻ, അയർക്കുന്നത്ത് കെ.കെ രാജു , ചങ്ങനാശേരിയിൽ  കെ.എ ജോസഫ് എന്നിവരാണ് തങ്ങളെ പിൻതുണയ്ക്കുന്ന ബ്ലോക്ക് പ്രസിഡന്റുമാർ എന്ന് എ ഗ്രൂപ്പ് അവകാശപ്പെടുന്നു.

ഉമ്മൻചാണ്ടിയ്ക്കു വ്യക്തമായ ഗ്രൂപ്പുണ്ടായിരുന്നുവെന്നും കോൺഗ്രസിലെ പ്രബലമായ ഗ്രൂപ്പിന്റെ നേതാവായിരുന്നു എന്നും ഉമ്മൻചാണ്ടിയെന്നും ഈ ഗ്രൂപ്പിന്റെ വ്യക്താക്കൾ അവകാശപ്പെടുന്നു. ആ ഗ്രൂപ്പ് തന്നെയാണ് ഇപ്പോൾ കോട്ടയത്ത് ഭൂരിപക്ഷം ബ്ലോക്കുകളും പിടിച്ചെടുത്തതെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഉമ്മൻചാണ്ടിയ്ക്കു ഗ്രൂപ്പുണ്ടായിരുന്നു എന്നത് ആരെങ്കിലും അറിയാതെ പോയിരുന്നു എങ്കിൽ അത് അവരുടെ അജ്ഞത എന്നേ പറയാനുള്ളുവെന്നും എ ഗ്രൂപ്പിന്റെ വ്യക്താക്കൾ പരിഹസിക്കുന്നു. നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗമായി നിന്നിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ ഗ്രൂപ്പിന്റെ ഭാഗമായില്ലെന്നാണ് ലഭിക്കുന്ന വിവരം. എ ഗ്രൂപ്പിൽ നിന്നും ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തിരുവഞ്ചൂർ പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായി എ ഗ്രൂപ്പിന്റെ ജില്ലയിലെ വ്യക്താക്കൾ തന്നെ ആരോപിക്കുന്നുണ്ട്. എന്നാൽ, തിരുവഞ്ചൂരൂമായി ബന്ധമുള്ളവർ ആരും തന്നെ ഇത് തള്ളാനോ, സ്ഥിരീകരിക്കാനോ തയ്യാറായിട്ടുമില്ല.

Hot Topics

Related Articles