കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം;കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും

റായ്പുർ :കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം.
കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും.

Advertisements

പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും.പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും.

എഐസിസി പ്ലീനറി സമ്മേളനത്തിൽ ആദ്യദിനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങളിൽ സംസാരിച്ചത് കേരളത്തിൽ നിന്ന് നാല് അംഗങ്ങൾ ആണ്.

പ്രധാനമന്ത്രിക്ക് എതിരെ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന എം ലിജുവിന്റെ നിർദേശമായിരുന്നു പ്രസംഗങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.

അദാനിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭാ രേഖയിൽ നിന്ന് നീക്കിയെങ്കിലും രാഷ്ട്രീയ പ്രമേയത്തിലൂടെ ജനങ്ങളിൽ എത്തിക്കണമെന്ന് പ്ലീനറി സമ്മേളനത്തിലേ തന്റെ കന്നി പ്രസംഗത്തിൽ ലിജു പറഞ്ഞു

രണ്ടാമത്തെ ഊഴം ടി സിദ്ധിക്കിന്.

നിയമസഭയിലെ പാർട്ടി ലീഡർ എന്ന നിലയിൽ വി ഡി സതീശൻ സംസാരിച്ചത് സാമ്പത്തിക പ്രമേയത്തിൽ. ബാങ്കുകളുടെ ദേശസാൽകരണ കാലവുമായുള്ള താരതമ്യമായിരുന്നു ഉള്ളടക്കം

ശശി തരൂരിന്റെ വീക്ഷണങ്ങൾ രാജ്യത്തിർത്തികൾ കടന്ന് വിശാലമായി ആയിരുന്നു.ചർച്ചകൾക്ക് ശേഷം കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു

Hot Topics

Related Articles