കോൺവോക്കേഷൻ സെറിമണിയും ബെസ്റ്റ് ട്രെയ്നീ അവാർഡ് ദാനവും നടത്തി

 മണർകാട് : മണർകാട് സെൻറ് മേരീസ് പ്രൈവറ്റ് ഐ ടി ഐ യിലെ 45-മത് ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും,2021-2023 ബാച്ചിലെ ബെസ്റ്റ്  ട്രെയിനികൾ ആയവർക്കുള്ള ബെസ്റ്റ്  ട്രെയ്നീ അവാർഡ് വിതരണവും നടത്തി. മണർകാട് സെൻറ് മേരിസ് കത്തീഡ്രൽ സഹവികാരി റവ. ഫാ. കുര്യാക്കോസ് കാലായിലിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.   സമ്മേളനം കോട്ടയം നാക്കോർട്ടിക് വിഭാഗം ഡി വൈ എസ് പി  സി. ജോൺ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ഗവണ്മെന്റ് നോഡൽ ഐ ടി ഐ പ്രിൻസിപ്പൽ  സന്തോഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തുകയും, കത്തീഡ്രൽ ട്രസ്റ്റിമാരായ ബിനു ടി ജോയി താഴത്തേടത്ത്, എം ഐ ജോസ് ഊറോട്ടുകാലായിൽ  ദീപു തോമസ് ജേക്കബ് പൈലിത്താനം, ഐ ടി ഐ സെക്രട്ടറി  ബെന്നി ടി ചെറിയാൻ താഴത്തേടത്ത് പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ബോർഡ്‌ മെമ്പർ നോബി തോമസ് എന്നിവരും പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles