സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയില്‍ : വർക്കലയിൽ സ്ഥാനാർത്ഥിയാകാം

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയില്‍ ചേർന്നു. വർക്കലയില്‍ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർഥിയാകും. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്റായിരുന്നു. നിലവില്‍ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവച്ച ശേഷമാണ് ബിജെപിയില്‍ ചേരുന്നത്. സിപിഎം മുൻ നേതാവ് സുന്ദരശേന്റെ മകളാണ് സ്മിത.

Advertisements

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാള്‍ അണിയിച്ചാണ് സ്മിതയെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത സുന്ദരേശൻ പറഞ്ഞു. സിപിഎമ്മില്‍ വ്യക്തി താല്‍പര്യവും സ്വാർഥ താല്‍പര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും സ്മിത കൂട്ടിച്ചേർത്തു.

Hot Topics

Related Articles