പാർട്ടി മെമ്പർമാരെ മുഴുവനും പോലും സംഘടിപ്പിക്കാൻ സാധിച്ചില്ല; സിപിഎം നടത്തിയ റാലിയ്ക്ക് എതിരെ വിമർശനവുമായി ജി.സുധാകരൻ 

ആലപ്പുഴ: അമ്പലപ്പുഴ പറവൂരില്‍ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളി ജി സുധാകരൻ. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം. പാർട്ടി മെമ്പർമാരെ പോലും മുഴുവനായി പാർട്ടി പ്രതിഷേധ പരിപാടിയില്‍ പങ്കെടുപ്പിക്കാനായില്ലെന്നാണ് ആരോപണം. പൊതുയോഗത്തില്‍ നേതാക്കള്‍ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടെന്നും സുധാകരന്റെ കുറ്റപ്പെടുത്തി.

Advertisements

ഫേസ്ബുക്ക്‌ പോസ്റ്റിലും തനിക്കെതിരായ പ്രതിഷേധ പരിപാടിയെ സുധാകരൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പൊതു പരിപാടികളില്‍ കൂടുതല്‍ സജീവമാവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയില്‍ എംഎസ്‌എഫിന്റെ കമ്പിളി വളപ്പ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നില്‍ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങിലും സുധാകരൻ എത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊതു പരിപാടികളില്‍ സുധാകരൻ പങ്കെടുക്കും. സിപിഎം നേതാക്കളുടെ വിമർശനങ്ങളില്‍ സുധാകരൻ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.

Hot Topics

Related Articles