കോട്ടയം: ഓണക്കോടി വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോട്ടയം കുമാരനല്ലൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ വച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഭാര്യ ഓണക്കോടി വാങ്ങി നൽകിയത് ഇഷ്പ്പെടാതിരുന്ന ഭർത്താവ് ഈ ഓണക്കോടി കത്തിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് പൊള്ളലേറ്റത്. മിറ്റേര ആശുപത്രിയിലെ ജീവനക്കാരിയാണ് ഭാര്യ. ഭാര്യയും ഭർത്താവും കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇരുവരും തമ്മിൽ നേരത്തെയും വാക്ക് തർക്കവും സംഘർഷവും അടക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാകുകയും ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്. പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭർത്താവിനെതിരെ വധ ശ്രമത്തിന് ഗാന്ധിനഗർ പൊലീസ് കേസെടുത്തു.