ക്രിസ്മസിന് സുരക്ഷയൊരുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് : 112 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ

വകുപ്പിന്റെ പരിശോധന

Advertisements

കോട്ടയം: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 112 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചു വന്നിരുന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഒൻപത് സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീസണുമായി ബന്ധപ്പെട്ട് ഡിസംബർ 31 വരെ

കേക്ക്, വൈൻ, മറ്റുള്ള ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Hot Topics

Related Articles