കോട്ടയം : യുവാവിനെ കൊലപ്പെടുത്താന്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഈ കേസിലെ മുഖ്യസാക്ഷിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസ് ഭാഗത്ത് ആതിര ഭവൻ വീട്ടിൽ പ്രസന്നൻ മകൻ അനന്തു പ്രസന്നൻ (26), പനച്ചിക്കാട് പൂവൻതുരുത്ത് കാട്ടാംപക്കം ഭാഗത്ത്, പുത്തൻ പറമ്പിൽ വീട്ടിൽ രവി മകൻ റനീഷ് (26) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ അനന്തു പ്രസന്നന്‍ കെ.എസ്.ഇ.ബി യുടെ ട്രെഞ്ച് എടുക്കുന്ന ജോലി പനച്ചിക്കാട് സ്വദേശിയായ തോമസ് സെബാസ്റ്റ്യനെ കൊണ്ട് കോൺട്രാക്ട് കരാര്‍ എടുപ്പിക്കുകയും, എന്നാൽ അനന്തു പ്രസന്നൻ ഇടയ്ക്ക് വച്ച് കരാര്‍ നിർത്തി പോവുകയുമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം നിലനിന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പ്രതികള്‍ ഈ മാസം എട്ടാം തീയതി രാത്രി 10 മണിയോടുകൂടി നാട്ടകം ദിവാൻ കവല ഭാഗത്ത് വെച്ച് തോമസ് സെബാസ്റ്റ്യനും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും തോമസിനെ കമ്പി വടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതികള്‍ തോമസിനെസെബാസ്റ്റ്യനെ കാർ തടഞ്ഞുനിർത്തി കമ്പി കൊണ്ട് ആക്രമണം നടത്തിയ സമയത്ത് കാറിൽ ഉണ്ടായിരുന്ന ഇയാളുടെ സുഹൃത്തായ നിബു തോമസ് പ്രതിക്കെതിരെ സക്ഷിപറയുകയും ചെയ്തു.
പിന്നീട് നിബു തോമസ് കോട്ടയം കോടിമത ഭാഗത്ത് നിൽക്കുകയായിരുന്ന സമയത്ത് പ്രതികള്‍ കാറിൽ എത്തി ഇയാളെ തട്ടിക്കൊണ്ടു പോവുകയും വിവിധ സ്ഥലങ്ങളിലായി കൊണ്ടുപോയി സാക്ഷി പറഞ്ഞതിന് കാറിനുള്ളിൽ വച്ച് ആക്രമിക്കുകയുമായിരുന്നു. ഇയാളും ചിങ്ങവനം പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരിച്ചിലിനോടുവിൽ അനന്തുവിനെ തിരുവല്ലയിൽ നിന്നും,റനീഷിനെ പൂവന്തുരുത്ത് നിന്നും പിടികൂടുകയായിരുന്നു.
പ്രതിയായ അനന്തു കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ, സി.പി.ഓ. മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.