ന്യൂഡൽഹി: ദില്ലി പൊലീസിന്റെ ഫോട്ടോ കോൺടസ്റ്റിൽ തൃശൂർ സ്വദേശിയായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം. ന്യൂഡൽഹി ഹെഡ് ക്വാർട്ടറിലെ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളായ തൃശൂർ സ്വദേശി വിനു വിൽസണാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ മാർച്ചിലാണ് പ്രഫഷണൽ, അമച്വർ വിഭാഗങ്ങളിലായി പൊലീസ് ഇൻ പിക്‌സൽ എന്ന പേരിൽ ഫോട്ടോ മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിന്റെ പ്രഫഷണൽ വിഭാഗത്തിലാണ് വിനുവിന് ഒന്നാം സ്ഥാനം ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഫോട്ടോഗ്രാഫർമാരിൽ നിന്നാണ് വിനുവിന്റെ ചിത്രം പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അരലക്ഷം രൂപയും, പ്രശംസ പത്രവും ഉൾപ്പെടുന്ന പുരസ്‌കാരമാണ് വിനുവിന് ലഭിച്ചത്.
Advertisements