തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ദേവസ്വം ബോർഡംഗം പി. എം. തങ്കപ്പൻ എന്നിവർ തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളെ സംബന്ധിച്ച നിവേദനം ക്ഷേത്രോപദേശകസമിതി കൺവീനർ എ.ജി. സുശീലൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് നൽകി.
Advertisements
ക്ഷേത്രവികസന കാര്യത്തിൽ അനുകൂലമായ തീരുമാനം ദേവസ്വം ബോർഡ് സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉറപ്പ് നല്കി. ക്ഷേത്രോപദേശക സമിതി ജോ.കൺവീനർ കവിയൂർ സദാശിവമാരാർ, അസി.കമ്മീഷണർ കെ.ആർ.ശ്രീലത, സബ്ഗ്രൂപ്പ് ഓഫീസർ എസ്.സന്തോഷ് കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.