ആലപ്പുഴ : ആലപ്പുഴയിൽ ക്ഷേത്രവളപ്പിൽ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രൻ (62) ആണ് മരിച്ചത്. കളപ്പുര ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ഈ മാസം മൂന്നിനായിരുന്നു സംഭവം. ക്ഷേത്രത്തിൽ ജോലിക്ക് എത്തിയ രവീന്ദ്രൻ സ്റ്റോർ റൂം വൃത്തിയാക്കി അവശിഷ്ടങ്ങളും മാലിന്യങ്ങളും ശേഖരിച്ച് പരിസരത്തെ ഒരു കുഴിയിൽ ഇട്ടു. കുഴിയിൽ മാലിന്യമിട്ടയുടനെ പൊട്ടിത്തെറിച്ചു.
കുഴിയിൽ സ്ഫോടക ശേഷിയുള്ള പടക്കമുണ്ടായിരുന്നു. മാലിന്യം നിക്ഷേപിച്ച സമയത്ത് ഇവ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു. പരിക്കേറ്റ രവീന്ദ്രനെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രവീന്ദ്രന്റെ ബന്ധുക്കളുടെ പരാതിയിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു.

