സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ മർദ്ദനം; സംഭവം എറണാകുളം ജനറൽ ആശുപത്രിയിൽ ; 2 പേർ പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേർ മർദ്ദനം. എറണാകുളം ജനറൽ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ 1.30 നായിരുന്നു സംഭവം നടന്നത്. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം.
സംഭവത്തിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്.  മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് അറസ്റ്റിലായത്.

Hot Topics

Related Articles