പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തെ ചൊല്ലി തർക്കം: കാലടിയിൽ ഒരാൾക്ക് തലയ്ക്ക് വെട്ടേറ്റു; പരിക്ക് ഗുരുതരം

കൊച്ചി: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തിൽ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പൊതിയക്കരയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ജോൺസണെ ആക്രമിച്ചത്. ജോൺസന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇയാൾ ലോറി ഡ്രൈവറാണ്. ആറു മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തിവരികയാണ്.

Hot Topics

Related Articles