വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്തുകാർ നടത്തുന്ന പണിമുടക്കും ധർണയും ഇന്ന്

വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരം എഴുത്തുകാർ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കും ധർണയും ഇന്ന്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണയും പ്രകടനവും നടത്തും. ആധാരം എഴുത്ത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാവരുത്, ടെംപ്ലെറ്റ് പരിഷ്കാരങ്ങൾ നടപ്പാക്കരുത്, ആധാരം എഴുത്തുകാർക്ക് എതിരേ നടത്തുന്ന കുപ്രചാരണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Advertisements

ജില്ലയിലെ ആധാരം എഴുത്തുകാർ പണിമുടക്കി പ്രകടനവും തലശ്ശേരിയിലെ ജില്ലാ രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണയും നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ധർണ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആധാരം എഴുത്തുകാരുടെ പണിമുടക്കും ജില്ലാ രജിസ്ട്രാർ ഓഫീസ് ധർണയും നടക്കുന്നതിനാൽ ചൊവ്വാഴ്ച ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധി ആയിരിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ് സുരേഷ്‌ കുമാർ അറിയിച്ചു.

Hot Topics

Related Articles