എറണാകുളത്തു നിന്നും കഞ്ചാവ് വാങ്ങി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച മണർകാട് സ്വദേശിയായ പ്രതി പിടിയിൽ

മണർകാട് : വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പന നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുഴിപ്പുരിയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ മകൻ പ്രിൻസ് മാത്യു (24) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇയാൾ വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. ഇയാളുടെ വീടിനുള്ളിൽ പ്രത്യേക സ്ഥലത്ത് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 126 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോദ്യം ചെയ്യലിൽ ഇയാൾ എറണാകുളത്തു നിന്നും കഞ്ചാവ് വാങ്ങി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ചതാണെന്ന് പോലീസിനോട് പറഞ്ഞു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷെമീർഖാൻ, സുരേഷ് കെ.ആർ, സി.പി.ഓ മാരായ വിനോദ് വി.റ്റി, രഞ്ജിനി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles