ഡി.സി.എൽ ത്രിദിന പ്രവിശ്യാ ക്യാമ്പിന് കൊടിയിറങ്ങി

തൊടുപുഴ / മുവാറ്റുപുഴ :
നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ത്രിദിന പെറ്റ്സ് ക്യാമ്പിന് കൊടിയിറങ്ങി. സമാപന ദിനത്തിൽ മോഹൻദാസ് സൂര്യനാരായണൻ അതിഥി വചനം നൽകി. രാഷ്ട്ര ദീപിക കമ്പനി ഡയറക്ടർ റവ.ഡോ.തോമസ് പോത്തനാമുഴി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. കുര്യാക്കോസ് കൊടകല്ലേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ.ഡോ. ആൻറണി പുത്തൻ കുളം സമാപന സന്ദേശം നൽകി. കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ പ്രവിശ്യാ തല എസ്.എസ്.എൽ.സി, പ്ലസ് ടു പ്രതിഭാ സംഗമ ഉദ്ഘാടനം നിർവഹിച്ചു.

Advertisements

ജേതാക്കളായ ജൂലിയസ് ബിനോയി , താരാ ടോം , സാവിയോ സോയി , ലിറ്റി റോസ് ബിജു , റിയ ആൻ ബെന്നി , തേജസ് ടോം എന്നിവർക്ക്
മെമൻ റ്റോ കൾ സമ്മാനിച്ചു. ജോയി നടുക്കുടി ക്യാമ്പ് പത്രം പ്രകാശനം ചെയ്തു. ദേശീയ കോ – ഓർഡിനേറ്റർ വർഗീസ് കൊച്ചു കുന്നേൽ സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് , ക്യാമ്പ് ചീഫ് ജെയ്സൺ പി.ജോസഫ് ,
ഡയറക്ടർമാരായ തോമസ് കുണിഞ്ഞി , എബി ജോർജ് , മനോജ് കുമാർ സി.കെ , ജോസ്ന ആൻറ്റോ , സിബി.കെ.ജോർജ് , ഗോപിക ബാബു . എം , ഷെല്ലിമോൾ സുരേഷ് , അഞ്ജലി കെ. രാജ് എന്നിവർ പ്രസംഗിച്ചു.

സി.എം.ഐ.
മുവാറ്റുപുഴ കാർമൽ പ്രോവിൻസ് വികാർ ജനറാൾ ആയി തെരത്തെടുക്കപ്പെട്ട കൊച്ചേട്ടനെ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

Hot Topics

Related Articles