ഡിവൈഎഫ്ഐ കോട്ടയം ടൗൺ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം : “നമ്മുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ ” എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം മോഡൽ എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മഹേഷ്‌ ചന്ദ്രൻ പ്രധാന അധ്യാപിക പ്രീത ടീച്ചർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം പി.എ അബ്ദുൾ സലിം, ഡി.വൈ.എഫ്.ഐ കോടിമത മേഖലാ സെക്രട്ടറി, അഭിപ്രസാദ്‌, ടൗൺ (എസ്)ബ്രാഞ്ച് സെക്രട്ടറി, അർജ്ജുൻ മണി, ഡി വൈ എഫ് ഐ ടൗൺ യൂണിറ്റ് സെക്രട്ടറി, അബ്ദുൾ ഖാദർ, പ്രസിഡന്റ്‌ ഹെന്നസ് ജോൺ, എന്നിവരോടൊപ്പം പങ്കെടുത്തു.

Advertisements

Hot Topics

Related Articles