കൈക്കൂലിക്കേസിൽ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി:ഇഡി ഉദ്യോസ്ഥർക്കെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച പരാതിക്കാരനെ കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യാൻ ഇഡി

തിരുവനന്തപുരം:കശുവണ്ടി വ്യവസായിയായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി പരാതി നൽകിയ കേസിലെ പരാതിക്കാരനായ അനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ (മണിലാണ്ടറിംഗ്) കേസിലാണ് നടപടി.കൊട്ടാരക്കര സ്വദേശി അനീഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയതോടെയാണ് ഇഡിയുടെ നടപടി ശക്തമായത്.

Advertisements

ചോദ്യം ചെയ്യലിനായി ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും അത് ലഭിച്ച ശേഷം അനീഷ് ഒളിവിലായെന്നാണ് വിവരം. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.കേസിൽ അനീഷിന്റെ മാതാപിതാക്കളും പ്രതികളാണ്. ഇവർക്കെതിരെ അറസ്റ്റിന്റെ സാധ്യത ഉയർന്നതോടെ ഇവരും മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കശുവണ്ടി വ്യവസായത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നാല് വർഷം മുൻപ് തന്നെയാണ് അനീഷ് ബാബുവിനെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. അനീഷിന്റെ വീടും ഫാക്ടറികളും ഉൾപ്പെടെ ഏകദേശം അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന അനീഷിന്റെ പരാതിയിൽ വിജിലൻസ് കേസ് എടുത്തിരുന്നു.

ഈ കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാർ ഉൾപ്പെടെ നാല് പേർ പ്രതികളാണ്. ഇടനിലക്കാരടക്കം മൂന്നുപേരെ വിജിലൻസ് മുമ്പ് അറസ്റ്റും ചെയ്തിരുന്നു. കേസ് അന്വേഷണം തുടരുകയാണ്.

Hot Topics

Related Articles