എടത്വാ : തലവെടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി പൊങ്കാല മഹോത്സവം ഭക്തി പൂർവ്വം നടന്നു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ഉപതന്ത്രി ഭരദ്വാജ് ആനന്ദ് പട്ടമന എന്നിവർ പണ്ടാര അടുപ്പില്‍ അഗ്നി പകർന്നു.101 നിറകലം വഴിപാട് നടന്നു.




തുടർന്ന് നടന്ന പൊതു സമ്മേളനം ക്യാൻസൺ മാൻപവർ കൺസൾട്ടന്റ്സ് ഡയറക്ടർ ടി. സി. മോഹനൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിച്ചു. യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേൽശാന്തി ഗോവിന്ദന്‍ നമ്പൂതിരി, സഹതന്ത്രി ഗോവിന്ദന്‍ നമ്പൂതിരി മരങ്ങാട്ടില്ലം,സഹകർമ്മി രാമൻ കൃഷ്ണൻ, മാനേജർ അജികുമാർ കലവറശ്ശേരിൽ, ഉത്സവ കമ്മിറ്റി രക്ഷാധികാരി ബിനു സുരേഷ്, പ്രസിഡന്റ് വി.ആർ മനോഹരൻ, ട്രഷറാർ ആര്‍ രഘുനാഥ് ,സെക്രട്ടറി സന്തോഷ് പറത്തറ പറമ്പിൽ, പി.ആർ.ഒ :ഡി. രമേശ്കുമാർ, സുകു പാക്കള്ളിൽ,ദേവസ്വം സെക്രട്ടറി ജ്യോതി പ്രസാദ് പതിനെട്ടിൽ, രക്ഷാധികാരി ഗിരിജ ആനന്ദൻ, മാത്റു സമിതി സെക്രട്ടറി പ്രഭാ രഘുനാഥ്, വൈസ് പ്രസിഡന്റ് ബിന്ദു മോഹനൻ, മാത്റു സഭ ജോ സെക്രട്ടറി ധന ലക്ഷ്മി ഓമനകുട്ടൻ എന്നിവർ നേതൃത്വം നല്‍കി.
10-ാം നമ്പർ എസ്.എൻ.ഡിപി ശാഖായോഗം ഗുരു ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് താലപ്പൊലി ഘോഷയാത്രയും ശ്രീ ദുർഗ്ഗ തിരു വാതിര സമിതിയുടെ നേതൃത്വത്തിൽ തിരുവാതിര നടക്കും.
നാളെ വൈകിട്ട് തലവടി തെക്കേകര ശ്രീദേവി വിലാസം എൻ. എസ്. എസ് കരയോഗം മന്ദിരത്തില്‍ നിന്നും പനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് താലപൊലി ഘോഷ യാത്രയും വൈകിട്ട് 7.30ന് തലവടി ശ്രീഭദ്ര സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഗീതാർച്ചനയും നടക്കും.


