രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്: ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി; രാഹുലിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാം ബലാത്സം​ഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ ഹർജി നൽകി. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്. 

Advertisements

ഫെബ്രുനരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം. ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles