വിദ്യാഭ്യാസ സ്ഥാപനങ്ങൾ പകർന്നു തരുന്നത് തലമുറകളെ താലോലിക്കുന്ന മാതൃഭാവം: ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി 

തിരുവല്ല :   അക്ഷരങ്ങളും ആശയങ്ങളും പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ് പകർന്നുതരുന്നതെന്ന് ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയങ്ങളുടെ നവതി സമാപന ഉദ്ഘാടനം നിർവഹിച്ച് സാരിക്കുകയായിരുന്നു തമ്പുരാട്ടി. ലഹരിവസ്തുക്കളോടുംഅനാശാസ്യതകളോടും കർശനമായ വിലക്കു കൽപ്പിക്കുവാൻ യുവതലമുറ തയ്യാറാകണമെന്ന് തമ്പുരാട്ടി ഉദ്ബോധനം ചെയ്തു.

Advertisements

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഹരിദാസി ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ഈപ്പൻ കുര്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.  സി ആർ ചന്ദ്രശേഖരപ്പണിക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  ആനി എബ്രഹാം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനീഷ് ചന്ദ്രൻ , രാഹുൽ രഘു, അരുൺ എം കുമാർ,ഡോക്ടർ രമേശ് ഇളമൺ , വി.വി  കൃഷ്ണൻ നമ്പൂതിരി ,പിടിഎ പ്രസിഡൻറ്  മനോജ് കുമാർ ഡി , രേഖ ആശിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപികമാരായ  പത്മജാ ദേവി,  റിറ്റി ചെറിയാൻ, അധ്യാപകനായ വിഷ്ണു നമ്പൂതിരി എന്നിവർക്ക് യാത്രയയപ്പും നൽകി.  ഇന്ദു ആർ നാഥ് കൃതജ്ഞത രേഖപ്പെടുത്തി.

Hot Topics

Related Articles