പ്രവിത്താനം:_ശാസ്ത്ര_സാങ്കേതിക വിദഗ്ധരും നൈപുണ്യ മേഖലയിലുള്ളവരും മാത്രമല്ല ഭരണ തന്ത്രജ്ഞരും രാഷ്ട്രനായകരും വിദ്യാർഥികൾക്കിടയിൽ നിന്നും ഉയർന്നുവരണമെന്നും അവരെ കണ്ടെത്തണമെന്നുംരാജ്യസഭാംഗം ജോസ് കെ മാണി എംപി.ഇതിനായി പൗരാവബോധം വളർത്തുന്ന വിദ്യാഭ്യാസാന്തരീക്ഷം സ്കൂൾ അന്തരീക്ഷത്തിലുണ്ടാകണം.രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥിതി മനസ്സിലാക്കിയും പഠിച്ചുമാകണം വിദ്യാർത്ഥികൾ വളരേണ്ടത്.ലോകത്തെ ഏറ്റവും ശക്തമായ ഭരണഘടന നിലനിൽക്കുന്ന രാജ്യമാണ് ഭാരതം.നാനാത്വത്തിൽ ഏകത്വം കണ്ടെത്തി നിലനിൽക്കുന്ന നമ്മുടെ ഫെഡറൽ സംവിധാനം ലോകത്തിനാകെ മാതൃകയാണ്.
ഈ ജനാധിപത്യ സമൂഹത്തിന് നേതൃത്വം കൊടുക്കുവാൻ കഴിയുന്നവരെ രാജ്യത്തിന് ആവശ്യമുണ്ട്.അവരിലൂടെ മാത്രമേ ഇന്ത്യക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ കഴിയൂ.ഇന്ത്യയുടെ 77-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭാംഗം ജോസ് കെ മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള സ്നേഹവും ബഹുമാനം സൃഷ്ടിക്കുക,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകുക, പൗരബോധമുള്ള തലമുറയെ വാർത്തെടുക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
250 സ്കൂളുകളിലായി അര ലക്ഷം വിദ്യാർത്ഥികളാണ് ദേശീയോദ്ഗ്രഥന പ്രശ്നോത്തരിയിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു രാജ്യസഭാ അംഗം ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് രാജ്യത്ത് തന്നെ ഇത് ആദ്യമാണ്. വലിയ ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് പുതിയ ദിശാബോധം പകർന്ന് നൽകുവാൻ ഈ മെഗാ ക്വിസ് മത്സരപരിപാടിക്ക് കഴിഞ്ഞു.
ക്വിസ് മത്സരത്തിൽ വിജയികളായ എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിജയികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 10000 രൂപ വീതമുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു
മേഘ രാജേഷ് (എൽ പി വിഭാഗം)
സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ ,
ദീപു ബാബു (യു പി വിഭാഗം)
സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്
അഡോണ മേരി സിബി(ഹൈസ്കൂൾ വിഭാഗം)
വിശ്വഭാരതി എസ് എൻ HSS ഞീഴൂർ
ജോബിൻ ജോസഫ്(ഹയർസെക്കൻഡറി വിഭാഗം)
സി.എം.എസ് എച്ച്.എസ്.എസ് മേലുകാവ് എന്നിവർ 10000 രൂപയുടെ ക്യാഷ് പ്രൈസുകൾ ഏറ്റുവാങ്ങി.
മാർ സ്ലീവാ മെഡിസിറ്റി പി ആർ ഓ ഡോ സാബു ഡി മാത്യുവിന്റെ അധ്യക്ഷതയിൽ കോട്ടയം വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി അലക്സാണ്ടർ, സിനിമാതാരം വൈക്കം , പാലാ എ ഇ ഓ കെ ബി സജിമോൻ,ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിജിത അനിൽ, ജി വി രാജ അവാർഡ് ജേതാവ് ജേക്കബ് ജോസഫ്, വിദ്യാഭ്യാസ പ്രവർത്തകൻ ഷിനു ,സി. റെജീന സിഎംസി, അലീന അഗസ്റ്റിൻ,ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട് എന്നിവർ പ്രസംഗിച്ചു.


