ചിത്രം : രഞ്ജൻ ഏബ്രഹാം രചിച്ച ദ അപ്പോസ്തൽ തോമസ് ആൻഡ് ദ ഈസ്റ്റേൺ ഫൗണ്ടേഷൻസ് ഓഫ് ഫെയ്ത്ത് എന്ന പുസ്തകം മലങ്കരസഭാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളവോസ് മെത്രാപ്പോലീത്തായ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ, ഗ്രന്ഥകാരൻ രഞ്ജൻ ഏബ്രഹാം എന്നിവർ സമീപം.
കോട്ടയം : ഭാരതത്തിലെ പുരാതന ക്രൈസ്തവ ചരിത്രത്തെ ആസ്പദമാക്കി രഞ്ജൻ ഏബ്രഹാം രചിച്ച ദ അപ്പോസ്തൽ തോമസ് ആൻഡ് ദ ഈസ്റ്റേൺ ഫൗണ്ടേഷൻസ് ഓഫ് ഫെയ്ത്ത് എന്ന പുസ്തകം പ്രകാശനം ചെയ്തു. മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ അടൂർ -കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളവോസ് മെത്രാപ്പോലീത്തായ്ക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ പുസ്തക പരിചയം നടത്തി. മലബാറിന്റെ പുരാതന വ്യാപാര പശ്ചാത്തലവും, എ.ഡി 52 -ലെ സെന്റ് തോമസിന്റെ വരവും, മാർത്തോമ്മാ നസ്രാണികളുടെ വളർച്ചയും ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുരാതന ക്രൈസ്തവ, പുരാവസ്തു, വ്യാപാര രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് പ്രസിഡന്റ് ഡോ.സാജൻ ജോർജ്, ഗ്രന്ഥകാരൻ രഞ്ജൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ബംഗലുരുവിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസാണ് പ്രസാധകർ.


