പിണറായിയിൽ 12 വാർഡും തൂത്തുവാരി എൽഡിഎഫ്; മുഖ്യമന്ത്രിയുടെ പഞ്ചായത്തിലും മിന്നും വിജയം

പിണറായി: മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ LDF മുന്നേറ്റം. പിണറായി പഞ്ചായത്തിൽ വോട്ട് എണ്ണിയ 12 വാഡിലും LDF നു വിജയം. മുഖ്യമന്ത്രി വോട്ട് ചെയ്ത ഒന്നാം വാഡിൽ LDF ന്റെ രാഘവൻ 640 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. നിലവിൽ കണ്ണൂർ കോർപറേഷനിൽ 19 സീറ്റിൽ യുഡിഎഫും 10 സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.

Advertisements

അതേസമയം സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അ‍ഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ആകെ 73.69 ശതമാനം പോളിംഗ് നടന്നു.

Hot Topics

Related Articles