കൊല്ലം : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു ‘സ്വയം വിരമിക്കല്‍’ പ്രഖ്യാപിച്ച് ചവറയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മുൻ എംഎല്‍എയുമായ ഡോ. സുജിത്ത് വിജയൻ പിള്ള. സമൂഹ മാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പൊതുപ്രവർത്തകനായി തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിജയിച്ച ഷിബു ബേബി ജോണിനും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ക്കും നന്ദി പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം.
പൊതുപ്രവർത്തകൻ എന്ന നിലയില്‍ തന്റെ സാന്നിധ്യവും ഇടപെടലും തുടർന്നും ഉണ്ടാകും എന്നും പറയുന്നുണ്ട്. എല്ലാവരോടും ഒറ്റവാക്കില്‍ നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നതും. ചവറ എംഎല്‍എ ആയിരുന്ന പിതാവ് എൻ വിജയൻ പിള്ളയുടെ മരണത്തോടെയാണ് പിൻഗാമിയായി ഇടതുപക്ഷം സുജിത്ത് വിജയൻ പിള്ളയെ അവതരിപ്പിച്ചത്. 2021ല്‍ സുജിത്ത് വിജയൻപിള്ളയും ചവറയെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തി. 2016ല്‍ വിജയൻ പിള്ളയോടും 2021ല്‍ സുജിത്ത് വിജയൻപിള്ളയോടും മുൻ മന്ത്രി കൂടിയായ ഷിബു ബേബിജോണിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021ല്‍ 1096 വോട്ടിനാണു സുജിത്ത് വിജയിച്ചതെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 18,573 വോട്ടിനാണ് പരാജയപ്പെട്ടത്. ഇതോടെയാണ് സമൂഹമാധ്യമത്തിലൂടെ ചവറയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങല്‍ കുറിച്ചത്. ഡോക്ടർ കൂടിയായ സുജിത്ത് വിജയൻ പിള്ള ഇനി പ്രൊഫഷണല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കുമെന്നാണ് വിവരം.


