ചുവപ്പ് കണ്ടിട്ടും വിളറി പിടിക്കാതെ ഇംഗ്ലണ്ട്..! പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ മെക്‌സിക്കോ പുറത്ത് ; നാടകീയമായ മത്സരത്തിന് ഒടുവിൽ ഇംഗ്ലണ്ട് ക്വാർട്ടർ കളിക്കും

മെക്‌സിക്കോ സിറ്റി: അടിയും തിരിച്ചടിയും ചുവപ്പുകാർഡും പെനാലിറ്റിയും എല്ലാം കണ്ട ടോട്ടൽ ഫുട്‌ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തോറ്റ് ആതിഥേയരായ മെക്‌സിക്കോ പുറത്ത്. മൂന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ടിനോട് മെക്‌സിക്കോയുടെ തോൽവി. സ്‌കോർ ബോർഡ് നോക്കി മനസിലാക്കാനാവാത്ത വിധം വാശിയും ആക്രമണവും തന്ത്രങ്ങളും എല്ലാം കുഴഞ്ഞു മറിഞ്ഞ ടോട്ടൽ ഫുട്‌ബോൾ മത്സരമാണ് മെക്‌സിക്കോ സിറ്റിയിലെ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തിൽ അരങ്ങേറിയത്.

Advertisements

ഇരു ടീമുകളുടെയും ആക്രമണവും പ്രത്യാക്രമണവും കണ്ടാണ് കളി ആവേശത്തോടെ തുടങ്ങിയത്. എന്നാൽ, 36 ആം മിനിറ്റിൽ ഇംഗ്ലണ്ട് ഗോളടിച്ചതോടെയാണ് കളി ചൂട് പിടിച്ചത്. 36 ആം മിനിറ്റിലും, 38 ആം മിനിറ്റിലുമായി ജൂഡ് ബെല്ലിംങ്ഹാം നേടിയ ഗോളുകൾ കളിയിലെ തന്നെ ടേണിംങ് പോയിന്റായി മാറി. രണ്ടാം ഗോൾ വന്ന് നാലു മിനിറ്റുകൾക്കകം തന്നെ ഗോൾ മടക്കിയ മെക്‌സിക്കോ കളിയിലേയ്ക്ക് ഏതു നിമിഷവും തിരികെ എത്തി സമനില പിടിക്കാമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ, കൂടുതൽ നഷ്ടമില്ലാതെ ആദ്യ പകുതി അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിന് ആയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, 54 ആം മിനിറ്റിലെ അതികഠിനമായ ഫൗളിന് വാർ ചെക്കിലൂടെ റഫറി ജാറേലിന് ചുവപ്പ് കാർഡ് വിധിച്ചതോടെ ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങി. ഇതോടെ ആക്രമിച്ച് കയറി ലീഡ് എടുക്കാനുള്ള മെക്‌സിക്കോ ശ്രമത്തിന് 60 ആം മിനിറ്റിൽ ഹാരികെയിന്റെ പെനാലിറ്റിയിലൂടെ തിരിച്ചടി കിട്ടി. കെയിൻ പെനാലിറ്റി കൃത്യമായി ഗോളാക്കിയതോടെ ഇംഗ്ലണ്ടിന് മൂന്നു ഗോൾ ലീഡ്. എന്നാൽ, രണ്ട് ഗോളിന് പിന്നിൽ നിന്നിട്ടും ആക്രമിച്ച് കളിച്ച മെക്‌സിക്കോയ്ക്ക് അതിനുള്ള ഗുണവും കിട്ടി. ബോക്‌സിനുള്ളിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ഹാരികെയിന്റെ ശ്രമം മെക്‌സിക്കോ താരത്തിന്റെ കാലിൽ ആഞ്ഞടിച്ചതോടെ വീണ്ടും വാർ. റഫറിയുടെ പരിശോധനയിൽ വീണ്ടും പെനാലിറ്റി. ജിമ്മിനെസ് എടുത്ത പന്ത് കൃത്യമായി വലയിൽ എത്തിയതോടെ 69 ആം മിനിറ്റിൽ മെക്‌സിക്കോ രണ്ട് ഗോളടിച്ച് ഇംഗ്ലണ്ടിന് തൊട്ടരികിൽ എത്തി.

അവസാന നിമിഷം വരെ മൂന്നാം ഗോളിനായി ഇംഗ്ലണ്ട് ബോക്‌സിനു മുന്നിൽ ആക്രമണത്തിന്റെ കെട്ടഴിക്കുകയായിരുന്നു മെക്‌സിക്കോ. എന്നാൽ, ഭാഗ്യമില്ലായ്മയും ഫിനിഷിംങിലെ പോരായ്മയും മെക്‌സിക്കോയ്ക്ക് എതിരായി നിന്നു. മെക്‌സിക്കോയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേയ്ക്ക് മാർച്ച് ചെയ്തു. ബ്രസീലിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ എത്തിയ നോർവേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ജൂലൈ 12 ന് രാത്രി 2.30 ന് നടക്കുന്ന മത്സരത്തിൽ നോർവേയും ഇംഗ്ലണ്ടും ക്വാർട്ടറിൽ ഏറ്റുമുട്ടും.

Hot Topics

Related Articles