കൊച്ചി : എറണാകുളം ചമ്പക്കര കനാലിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെ തൈക്കുടം ഭാഗത്താണ് മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കറുത്ത ടീഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. മൃതദേഹത്തിന് രണ്ട് മുതൽ മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
Advertisements


