ഇ.എസ്. ബിജിമോളുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച പ്രചാരണങ്ങൾ അഭ്യൂഹം മാത്രമെന്ന് കാനം: അതേക്കുറിച്ച് പറയേണ്ടത് ബിജിമോൾ എന്നും സിപിഐ സെക്രട്ടറി ജാഗ്രതയോട് ; പ്രതികരിക്കാതെ ബിജിമോൾ

കോട്ടയം: സിപിഐയുടെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മുൻ എം എൽ എയും സി പി ഐയുടെ പ്രമുഖ വനിതാ നേതാവുമായ ഇ എസ് ബിജിമോൾ കോൺഗ്രസിലേക്ക് ചേക്കേറുന്നുവെന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിലൊന്നും വലിയ കാര്യമില്ലെന്നും ഇപ്പോൾ വന്ന വാർത്തകളും അഭ്യൂഹങ്ങളും സംബന്ധിച്ച് പ്രതികരിക്കേണ്ടത് ബിജിമോൾ ആണെന്നും കാനം ജാഗ്രതാ ന്യൂസിനോട് പ്രതികരിച്ചു.

Advertisements

ഇ എസ് ബിജിമോൾ കോൺഗ്രസിലേക്ക് ചേക്കേറുന്നു എന്ന് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരന്ന വാർത്തകൾ സംബന്ധിച്ചും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ സ്ഥിരീകരണം സംബന്ധിച്ചുമുള്ള വാർത്ത ജാഗ്രത ന്യൂസ് ആണ് ഇന്നു വൈകിട്ട് പുറത്ത് വിട്ടത്. ഇടുക്കിയിലെ പ്രാദേശിക കോൺഗ്രസ് അണികളും നേതാക്കളും ബിജിമോളുടെ കോൺഗ്രസ് പ്രവേശം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ജില്ലാ ഭാരവാഹികൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. വാർത്തയെക്കുറിച്ച് പ്രതികരണം തേടി ഇ എസ് ബിജിമോൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ ഫോൺ എടുത്തിട്ടില്ല

Hot Topics

Related Articles