ഏറ്റുമാനൂർ: യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ നാല്പാത്തിമലയിൽ യൂണിവേഴ്സിറ്റി സ്റ്റാഫ് ഹോസ്റ്റലിനു സമീപമുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന പേരൂർ അമ്പനാട്ട് ഭാഗത്ത് വടക്കേപ്പറമ്പിൽ സിറിളിനെ(40)യാണ് വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ ചൊവ്വാഴ്ച രാത്രിയിൽ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങളായി വീട് തുറന്നു കിടക്കുന്ന നിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ വിവരം വാർഡ് മെംബർ സോജിനി ജോഷിയെ അറിയിച്ചു. നാട്ടുകാരോടൊപ്പം വീടിനുള്ളിൽ കടന്നപ്പോഴാണ് തറയിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹം അഴുകി പുഴു നിറഞ്ഞ നിലയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെംബർ അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് രാത്രിയിൽ സ്ഥലത്തെത്തി കാവൽ ഏർപ്പെടുത്തി. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനു പേരൂർ മർത്ത ശ്മൂനി പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ 26 നാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയൽക്കാർ പറയുന്നു. സിറിളിന് അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഭാര്യ സന്ധ്യ തൃശൂരിൽ ഒരു വീട്ടിലും മകൻ അതുൽ തമിഴ്നാട്ടിലും ജോലി ചെയ്യുകയാണ്.


