കോട്ടയം: മഹാനടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി ഏറ്റൂമാനുരിൻ്റെ ജനനായകൻ വി എൻ വാസവൻ. കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരൽ. മമ്മൂട്ടിയുട വിജയാശംസയിൽ നന്ദിയറിച്ച് വി എൻ വാസവൻ
മമ്മൂട്ടിയും, വി എൻ വാസവനും തമ്മിൽ ദീർഘകാലത്തെ സൗഹൃദം. ഈ സൗഹൃദത്തിൽ നിന്നുമാണ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ തിരക്കിയുള്ള മമ്മൂട്ടിയുടെ ഫോൺ കോൾ വി എൻ വാസവനെത്തിയത്. തുടർന്ന് ചരിത്രം ഉറങ്ങുന്ന സിഎംഎസ് കോളജിലെ ഷൂട്ടിങ്ങ് ലോക്കേഷനിൽ മഹാനടനെ കാണാൻ വാസവനെത്തി. ഈ സമയം ഷൂട്ടിങിലായിരുന്നു മമ്മൂട്ടി വി എൻ വാസവൻ്റെ അടുത്തെത്തി തിരഞ്ഞെടുപ്പ് കാര്യങ്ങൾ തിരക്കി ആശംസകൾ നേർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി കോട്ടയത്ത് എത്തിയത്. സുഹൃത്തുക്കൾക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം, വിജയ ചിഹ്നം കാണിച്ചാണ് വാസവനെ മഹാ നടൻ യാത്രയാക്കിയത്.

