ഏഴരപ്പൊന്നാന പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം; ഏറ്റുമാനൂർ ക്ഷേത്രത്തിലെ രജിസ്റ്ററുകളും പരിശോധിക്കും 

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’ പരിശോധിക്കാനും റിപ്പോർട്ട് നൽകാനും തിരുവിതാംകൂർ ദേവ സ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ക്ക് ഹൈക്കോടതി നിർദേശം നൽകി. 

Advertisements

ഏഴരപ്പൊന്നാനയും ക്ഷേത്രത്തിലെ റജിസ്റ്ററുകളും നേരിട്ട് പരിശോധിക്കാനാണു ജസ്റ്റിസ് വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണപ്പാളികളുടെ അറ്റ കുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയതിനിടെ, യഥാർഥ സ്വർണപ്പാളികൾ മാറ്റി കുറഞ്ഞ മൂല്യമുള്ള ലോഹങ്ങൾ സ്ഥാപിച്ചെന്നാണുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് കോടതിയിൽ പരാതി നൽകിയത്.

Hot Topics

Related Articles