വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു; ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

മാവേലിക്കര: വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് എസ് സീനയാണ് ശിക്ഷ വിധിച്ചത്.

കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് മുണ്ടനാട്ട് പുത്തൻവീട്ടിൽ വത്സലയെ (55) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രഘുനാഥനെ(62)യാണ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വത്സലയുടെ സഹോദരൻ പ്രധാന സാക്ഷിയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ രാമചന്ദ്രൻ, രണ്ട് അയൽവാസികൾ എന്നിവരും സാക്ഷിമൊഴി നൽകി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ, അഭിഭാഷകരായ ഗോകുൽ കൃഷ്ണൻ, സ്നേഹാ സുരേഷ് എന്നിവർ ഹാജരായി.

Hot Topics

Related Articles