‘ഞാൻ ഒന്ന് ജീവിച്ചോട്ടെ മാഡം’’: ‘വഴീന്ന് മാറിനില്‍ക്ക്, അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’: മാധ്യമ പ്രവർത്തകയെ പരിഹസിച്ച് സുരേഷ് ഗോപി 

തൃശൂർ: ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച്‌ ബിജെപി നേതാവും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരിഹാസം. ചോദ്യം ചോദിച്ച വനിത മാദ്ധ്യമപ്രവർത്തകയോട് ‘ഞാൻ ഒന്ന് ജീവിച്ചോട്ടെ മാഡം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘വഴീന്ന് മാറിനില്‍ക്ക്, അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ എന്നും സുരേഷ് ഗോപി പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്ബ് കോഴിക്കോട് ഒരു വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരിക്കാം സുരേഷ് ഗോപിയുടെ പരിഹാസം. ശരീരത്തില്‍ സ്പർശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് ഐപിസി 354 (എ-1,4) പ്രകാരമാണ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച്‌ സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്. സംഭവം തനിക്ക് കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്നും മാദ്ധ്യമപ്രവർത്തക പറഞ്ഞിരുന്നു.

Hot Topics

Related Articles