പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി ജോര്‍ജ് അന്തരിച്ചു

കൊച്ചി: മലയാളത്തിലെ പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. 

Advertisements

നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജി സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടു.

Hot Topics

Related Articles