താരമായി എം ജി ;പരീക്ഷ കഴിഞ്ഞ് 14-)0ദിവസം ഫലം പ്രസിദ്ധീകരിച്ചു ചരിത്രം സൃഷ്ടിച്ചു

കോട്ടയം :പരീക്ഷ കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാ ഫലം പ്രഖ്യാപിച്ചു എം.ജി. സര്‍വകലാശാല

Advertisements

അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി 14 ദിവസത്തിനുള്ളിലാണ് ഫലം പ്രസിദ്ധീകരിച്ചാണ് മഹാത്മാ ഗാന്ധി സര്‍വകലാശാല പരാതികൾക്കിട നൽകാതെ വിദ്യാർത്ഥികൾക്കും, മറ്റ് സർവ്വകലാശാലകൾക്കും ഇടയിൽ താരമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിവേഗ ഫലപ്രഖ്യാപനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആര്‍. ബിന്ദുവിന്റെ അഭിനന്ദന്ദിച്ചു.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ അവസാന സെമസ്റ്റര്‍ ഫലം ആദ്യം പ്രസിദ്ധീകരിക്കുന്ന സര്‍വകലാശാലയാണ് എം.ജി.

തിയറി പരീക്ഷകള്‍ മുപ്പതു ദിവസം മുന്‍പും പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 ദിവസം മുന്‍പുമാണ് പൂര്‍ത്തിയായത്.

ഇതിനുശേഷം മൂല്യനിര്‍ണയവും ടാബുലേഷനും അനുബന്ധ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയായിരുന്നെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് പറഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ വഴി വിഭാവനം ചെയ്യുന്ന വിദ്യാര്‍ഥി സൗഹൃദമാതൃക ഇതാണെന്ന് അഭിനന്ദനമറിയിച്ച് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വിലയിരുത്തി.

Hot Topics

Related Articles