പെനാലിറ്റി പാഴായി; നഷ്ടമായത് നിരവധി അവസരങ്ങൾ; ഹാളണ്ടിനോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തേയ്ക്ക്

ന്യൂജേഴ്‌സി: പതിനാലാം മിനിറ്റിൽ കിട്ടിയ പെനാലിറ്റി പാഴാക്കി.. പോസ്റ്റിലും നോർവേ ഗോളിയുടെ കയ്യിലും തട്ടി തെറിച്ചത് നിരവധി അവസരങ്ങൾ..! ഒടുവിൽ 2022 ന് ശേഷം വീണ്ടും ലോകകപ്പ് എന്ന സ്വപ്‌നം ബാക്കിയാക്കി ബ്രസീൽ മടങ്ങി. ഏഴു ഗോളുമായി ലോകകപ്പിന്റെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ മെസിയ്ക്കും എംബാപ്പെയ്ക്കും ഒപ്പം എത്തിയ നോർവേ സ്‌ട്രൈക്കർ ഹാളണ്ടാണ് ബ്രസീലിനെ തോൽപ്പിച്ചത്.

Advertisements

കളി തുടങ്ങി ചൂടാകും മുൻപ് തന്നെ ബ്രസീലിന് അനുകൂലമായി പെനാലിറ്റി ലഭിച്ചു. 14 ആം മിനിറ്റിൽ ബോക്‌സിൽ നടത്തിയ ഫൗളിന് റഫറി വാർ പരിശോധനയ്ക്ക് ശേഷം പെനാലിറ്റി വിധിച്ചു. എന്നാൽ, ബ്രസീൽ താരം ബ്രൂണോ ഗുമാരസ് എടുത്ത പെനാലിറ്റി നോർവേ ഗോൾ കീപ്പർ നൈലൻഡ് കുത്തിയകറ്റി. കളിയിൽ മുൻതൂക്കം കിട്ടാവുന്ന നിർണ്ണായക അവസരം ബ്രസീൽ ഇതോടെ നഷ്ടമാക്കി. എന്നാൽ, പന്ത് കൈവശം വച്ച് കളി നിയന്ത്രിക്കാനായിരുന്നു നോർവേയുടെ നീക്കം. ഇതോടെ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും രണ്ട് ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പകുതിയിലും പോരാട്ടം കടുപ്പിച്ചെങ്കിലും 79 ആം മിനിറ്റ് വരെ ഗോൾ അകന്നു നിന്നു. 79 ആം മിനിറ്റിൽ ലഭിച്ച കിടിലൻ അവസരം ഹെഡർ ഗോളിലൂടെ ഹാളണ്ട് ബ്രസീൽ ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ടു. 90 ആം മിനിറ്റിലെ ഹാളണ്ടിന്റെ ലോങ് റേഞ്ചർ അക്ഷരാർത്ഥത്തിൽ ബ്രസീലിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരുന്നു. പന്ത് ഗോൾ വല തുളച്ച് കയറിയതോടെ ബ്രസീൽ ആരാധകർ തോൽവി സമ്മിതിച്ചു. എന്നാൽ, ഇൻജ്വറി ടൈമിൽ നോർവേ പെനാലിറ്റി ബോക്‌സിലുണ്ടായ ഫൗളിന് ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റിയ നെയ്മർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി. ഇതോടെ നോർവേ ക്വാർട്ടർ ഫൈനലിലേയ്ക്ക് മാർച്ച് ചെയ്തു. രാവിലെ നടക്കുന്ന മെക്‌സിക്കോ ഇംഗ്ലണ്ട് മത്സര വിജയിയെ നോർവേ നേരിടും.

Hot Topics

Related Articles