ഇറാൻ്റെ വ്യോമാക്രണ ഭീഷണി ; അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വ്യോമാക്രമണ ഭീഷണികളെ പ്രതിരോധിക്കുന്നതിനായി നോർവീജിയൻ കമ്പനിയായ കോങ്സ്ബെർഗ് ഗ്രുപ്പനില്‍ നിന്ന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ കുവൈത്ത് കരാറൊപ്പിട്ടു.യുഎസിന്റെ ഫോറിൻ മിലിട്ടറി സെയില്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി പ്രമുഖ പ്രതിരോധ കമ്പനിയായ റേതിയോണുമായി ചേർന്നാണ് ഈ കരാർ നടപ്പിലാക്കുന്നത്.

Advertisements

‘നാസ്മാസ്’ എന്ന് പേരിട്ടിട്ടുള്ള ഈ അത്യാധുനിക ഉപരിതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള കരാറിന്‍റെ ആകെ മൂല്യം ഏകദേശം 400 മില്യണ്‍ ഡോളറാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. റേതിയോണുമായി സഹകരിച്ച്‌ വികസിപ്പിച്ചെടുത്ത ഈ മൊബൈല്‍ നാസ്മാസ് വ്യോമപ്രതിരോധ സംവിധാനം, ആകാശത്തുനിന്നുള്ള ഏത് തരത്തിലുള്ള ഭീഷണികളില്‍ നിന്നും കുവൈത്തിലെ ജനങ്ങളെയും രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ സഹായിക്കും.

Hot Topics

Related Articles