ശാന്തി ഭവൻ അന്തവാസികൾക്കൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷം ഗംഭീരമാക്കി ഫിലിം ആൻ്റ് ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റി( ഫിൽക്കോസ് )

കോട്ടയം : ഫിൽക്കോസ് എല്ലാ ജില്ലകളിലും നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ശാന്തി ഭവനിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ജോയ് തോമസ് അധ്യക്ഷത വഹിച്ചു.

Advertisements

സി പി ഐ ജില്ലാ സെക്രട്ടറി
അഡ്വ.വി ബി ബിനു മുഖ്യ പ്രഭാഷണം നടത്തി. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാദർ എമിൽ, താജ് ഇമാം മസ്ജിദ് ഷിഫാർ മൗലവി, ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, അഡ്വ ജി ഗോപകുമാർ, പി കെ ആനന്ദക്കുട്ടൻ, രാജേഷ് കണ്ണങ്കര, എം ജി ശശിധരൻ, ടി ശശികുമാർ, കെ ജി അജിത്ത് കുമാർ, ആത്മജ വർമ്മ തമ്പുരാൻ, അസീസ് കുമാരനെല്ലൂർ, മോനി കാരാപ്പുഴ, സുകുമാരൻ നായർ എം ബി, സന്തോഷ് കുറ്റുവേലി എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാന്തി ഭവനിലെ 72 അന്തേവാസികൾക്ക് കേക്കും മധുര പലഹാരങ്ങളും വസ്ത്രങ്ങളും നൽകി. ക്രിസ്തുമസ് പുതുവത്സര സന്തോഷം പങ്കിട്ട് അന്തേവാസികളുടെ ഗാനമേളയും നടത്തി.

Hot Topics

Related Articles