ലോക്‌സഭ തിരഞ്ഞെടുപ്പ്: ആദ്യ ദിനം പത്രിക നൽകിയത് 14 പേർ 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാർച്ച്‌ 28ന് സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.

തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളില്‍ ആരും പത്രിക സമർപ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാർത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസർകോട് ഒരാള്‍ മൂന്നു പത്രികയും സമർപ്പിച്ചു. കേരളത്തില്‍ ഏപ്രില്‍ 26നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ തമ്മിലാണ് പ്രധാന പോരാട്ടം.

Hot Topics

Related Articles