ഇത്തവണ പൂക്കളമൊരുക്കാം ; കുടുംബശ്രീയുടെ പൂക്കളോടെ

കൂരോപ്പട : ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാൻ കൂരോപ്പടക്കാർ പൂ തേടി പോകേണ്ടതില്ല.  ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംഘകൃഷി ഗ്രൂപ്പുകളുമായി ചേർന്ന് ഓണം വിപണി ലക്ഷ്യമാക്കി ബന്ദിപ്പൂ കൃഷി ആരംഭിച്ചു. പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഗ്രീൻവാലി സംഘ കൃഷി അംഗങ്ങളായ ഷേർലി സുശീലൻ, സന്ധ്യ കെ സോമനാഥ്, അജിത കുമാരി, എന്നിവർ ചേർന്ന്  ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ബന്ദി തൈകൾ  കൃഷി ഓഫീസർ  സുജിത പി.എസ് സംഘാംഗങ്ങൾക്ക് നൽകി. വാർഡ് മെമ്പർ ബാബു വട്ടുകുന്നേൽ ബന്ദിയുടെ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ  അന്നമ്മ ഉലഹന്നാൻ , അഗ്രി സി.ആർ.പി.  സോഫിയ, കുടുംബശ്രീ അക്കൗണ്ടൻ്റ് ജയന്തി, ബാലസഭ ആർ.പി. സാലി, എം.ഇ.സി പ്രിയ,  സി.ഡി.എസ് മെമ്പർമാരായ രാജമ്മ, സിന്ധു, എ.ഡി.എസ് അംഗം  ഐസിലി തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisements

സെപ്റ്റംബർ മാസത്തോടെ വിളവെടുക്കുകയാണ് ലക്ഷ്യമെന്ന് സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ഉലഹന്നാൻ പറഞ്ഞു.

Hot Topics

Related Articles