കോട്ടയം : സ്വന്തം ആശുപത്രിയിലെ നേഴ്സ് ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ വീഴ്ചവരുത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. കഴിഞ്ഞ 29ന് ഭക്ഷ്യവിഷബാധയേറ്റ് രശ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് രശ്മി മരിച്ച രണ്ടാം തീയതി മാത്രമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചത്.
പക്ഷേ വിഷബാധയേറ്റ് സ്വന്തം ആശുപത്രിയിലെ നേഴ്‌സ് എത്തിയിട്ട് പോലും വിവരമറിയിക്കാൻ ആശുപത്രി അധികൃതർ കൂട്ടാക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായി. കേസിൽ നിർണായകമായേക്കാവുന്ന മൊഴി ശേഖരിക്കുന്നതിനും ഭക്ഷണസാമ്പുകൾ അടക്കം ശേഖരിക്കുന്നതിനും പോലീസിന് ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിൽ സംഭവിച്ച ഏറെ ഗുരുതരമായ പ്രശ്നത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വൻ വീഴ്ച വരുത്തിയത്. സംഭവത്തിൽ ഇതിനോടകം തന്നെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ 29നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സ് കൂടിയായ രശ്മി ഭക്ഷ്യ വിഷബാധയേറ്റ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രശ്മിയുടെ നില ഗുരുതരമാകുകയും ആദ്യം ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിക്കപ്പെടുകയും ചെയ്തു.
എന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ പോലീസിനെ അറിയിക്കേണ്ട ആശുപത്രി അധികൃതർ ഈ വിഷയത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇന്നലെ രശ്മിയുടെ മരണം നടന്ന ശേഷം മാത്രമാണ് പോലീസ് ഈ വിവരം അറിയുന്നത്. തുടർന്നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രശ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചേനെ. എന്നാൽ ഇതിന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത് ദുരൂഹത ഉളവാക്കുന്നു.
രശ്മിയെ കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ജീവനക്കാർക്ക് അടക്കം വിഷബാധ ഏറ്റിരുന്നു. എന്നാൽ ഇവരുടെ കാര്യത്തിൽ പോലും തെറ്റായ സമീപനമാണ് ആശുപത്രി അധികൃതർ
സ്വീകരിച്ചതെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. സ്വന്തം ആശുപത്രിയിലെ സ്റ്റാഫിനോട് പോലും ഇത്തരത്തിൽ ആശുപത്രി അധികൃതർ സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
രശ്മിയോട് കടുത്ത അവഗണയുമായി നഴ്സിംഗ് സംഘടന
ഭക്ഷ്യ വിഷബാധയേറ്റ് മരണപ്പെട്ട നേഴ്സ് രശ്മിയോട് അവഗണനയോ എന്ന് ആശുപത്രിയിലെ ജീവനക്കാർക്ക് സംശയം. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിലെ നേഴ്സായ രശ്മി ഇന്നലെ രാത്രി ഏഴിനാണ് മരിച്ചത്. മൃതദേഹം രാത്രി 12 ന് ശേഷമാണ് നടപടി ക്രമങ്ങൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയത്.
എന്നാൽ മൃതദേഹം മാറ്റുന്ന സമയം വരെ സഹപ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടായില്ല. എൻജിഒ യൂണിയൻ നേതാക്കൾ എത്തിയതല്ലാതെ നേഴ്സി oഗ് സംഘടനാ പ്രവർത്തകർ ആരും തന്നെ വന്നില്ല. മെഡിക്കൽ കോളജ് ജീവനക്കാരി ആയിരുന്നിട്ടു പോലും മരണം സംഭവിച്ചു 14 മണിക്കൂർ പിന്നിട്ട് പോലും ഒരു പരസ്യമായ അറിയിപ്പ് ( ഫ്ളക്സ് ബോർഡ്) ഇന്നു രാവിലെ 9 മണി വരെ രശ്മി പ്രതിനിധാനം ചെയ്യുന്ന സംഘടന വച്ചില്ലെന്നാണ് ആശുപത്രിയിലെ മറ്റു ജീവനക്കാരും സംഘടനകളും പറയുന്നത്