ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള സൗഭാഗ്യം ലഭിച്ചു ; മെസ്സി പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച്‌ മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയര്‍

പാരീസ് : ഈ സീസണ്‍ അവസാനത്തോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച്‌ മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയര്‍.ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ മത്സരത്തോടെ താരം ടീം വിടുമെന്ന് ഗാല്‍റ്റിയര്‍ പറഞ്ഞു. ജൂണ്‍ നാലിനാണ് ക്ലെര്‍മോണ്ടുമായുള്ള മത്സരം.

“ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. ക്ലെര്‍മോണ്ടിനെതിരായ മത്സരം പി.എസ്.ജി കുപ്പായത്തില്‍ ലിയോയുടെ അവസാന മത്സരമായിരിക്കും”- ഗാറ്റ്ലിയര്‍ പറഞ്ഞു.അതേ സമയം മെസിയുടെ അടുത്ത ക്ലബ്ബ് ഏതെന്ന് ഇനിയും തീരുമാനമായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂപ്പര്‍ താരം സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പിതാവ് വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി. സൂപ്പര്‍ താരം തന്‍റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെയെത്തും എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

Hot Topics

Related Articles